കുന്നംകുളം: അലുമിനിയം ഫാബ്രക്കേഷൻ ജോലിക്കിടെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മരത്തംകോട് കിടങ്ങൂർ നോങ്ങല്ലൂർ കൊട്ടാരപ്പാട്ട് വീട്ടിൽ പരേതനായ ബാബു മകൻ സുബിൻ (32) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ സുബിൻ ജോലി ചെയ്യുന്ന കാണിയാമ്പാലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വെച്ചായിരുന്നു അപകടം. 12 അടയോളം നീളമുള്ള അലുമിനിയം ചാനൽ തിരിക്കാൻ ഉയർത്തുമ്പോൾ കമ്പിയിൽ തട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും. അമ്മ: സുമതി, സഹോദരി: പിങ്കി.