തൃശൂർ: രാമവർമപുരത്തെ സർക്കാർ വൃദ്ധസദനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായവർക്കും വികലാംഗർക്കും എം.എസ്.ഐ.ഇ.ഡി കിറ്റ്, മുച്ചക്രവാഹനങ്ങൾ, ക്രച്ചസ് തുടങ്ങിയവ നൽകി. കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു.
കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ അദ്ധ്യക്ഷനായി. ആർ.ഡി.ഒ വിഭൂഷൺ, കൗൺസിലർമാരായ വി.കെ. സുരേഷ്‌കുമാർ, എ. പ്രസാദ്, വൃദ്ധസദനം സൂപ്രണ്ട് കെ.ജി. വിൻസെന്റ്, കെ.ആർ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.