തൃപ്രയാർ: കേരള പടന്ന മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം 14ന് തൃപ്രയാർ ഫാഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് തളിക്കുളത്ത് ആസ്ഥാനമന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.വി. ശിവരാമൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനത്തിൽ ടി.വി. ശിവരാമൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ സെൽവരാജ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി.എസ്. രാജൻ വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിക്കും. പട്ടികജാതി ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. തൃശൂർ,​ എറണാകുളം,​ മലപ്പുറം,​ പാലക്കാട്,​ കോഴിക്കോട് ജില്ലകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക.