വടക്കേകാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൗക്കാനപ്പെട്ടി കണ്ണനായ്ക്കൽ തോമസ് (58) ആണ് വ്യാഴാഴ്ച്ച രാത്രി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മകളുമൊത്തു മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
സംസ്‌കാരം നടത്തി. ഭാര്യ: ജിഷ. മക്കൾ: സെജി, ഷെർലോൺ.