silapa-sala
പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ സംഘടിപ്പിച്ച അക്ഷരകൈരളി സമഗ്രവിദ്യാഭ്യാസ പദ്ധതി ശിൽപ്പശാല വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: മണ്ഡലത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് വിലയിരുത്താൻ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കയ്പ്പമംഗലം നിയോജകമണ്ഡലം സന്ദർശിച്ചു. ഈ അക്കാഡമിക വർഷം നടപ്പാക്കാൻ പോകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ അക്ഷരകൈരളി സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനു വേണ്ട പരിപാടി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷര കൈരളിയുടെ ഉപഗ്രൂപ്പായ ലഹരിയ്‌ക്കെതിരെ പ്രവർത്തിക്കുന്ന സ്വരക്ഷയെ അദ്ദേഹം അഭിനന്ദിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ കുസുമം ടീച്ചർ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ്, എറിയാട്പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, ജില്ലാ പ്രോജക്ട് ഓഫീസർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു...