thani-
താണിക്കുടം ഭഗവതിക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായി നടന്ന ദ്രവ്യസമർപ്പണത്തിനും വിളിച്ച് ചൊല്ലി പ്രായശ്ചിത്തത്തിനുമെത്തിയ ഭക്തർ

തൃശൂർ: താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന് മുന്നോടിയായി ദ്രവ്യസമർപ്പണവും വിളിച്ച് ചൊല്ലി പ്രായശ്ചിത്തവും നടന്നു. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികനായി. എടപ്പാൾ സി.വി. ഗോവിന്ദൻ, ജ്യോതിഷികളായ കൂറ്റനാട് രവിശങ്കർ പണിക്കർ, എളവള്ളി പ്രശാന്ത് മേനോൻ, കെ.ബി. കരുണാകര പണിക്കർ എന്നിവർ അഷ്ടമംഗലപ്രശ്‌നത്തിന് നേതൃത്വം നൽകി. മഹാമൃത്യുഞ്ജയ ഹോമം നടത്തി. മേൽശാന്തി ഏറന്നൂർ ദാമോദരൻ നമ്പൂതിരി, അണിമംഗലം ത്രിവിക്രമൻ നമ്പൂതിരി, താണിക്കുടം ദേവസ്വം ഓഫീസർ പി.വി. സജീവ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് സി.എസ്. സന്തോഷ്, സെക്രട്ടറി കെ. ഹരീഷ് എന്നിവർ നേതൃത്വം നൽകി.