വടക്കാഞ്ചേരി: ബ്ലോക്ക് മൾട്ടി പർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ തെക്കുംകര ബ്രാഞ്ച് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ഇ.കെ. ദിവാകരൻ അദ്ധ്യക്ഷനായി. സി.ടി. ദേവസ്സി സ്മാരക ഹാളിന്റെ ഉദ്ഘാടനം അനിൽ അക്കര എം.എൽ.എയും റസിഡൻഷ്യൽ മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വടക്കാഞ്ചേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, കെ. ശകുന്തള, സതീഷ് കുമാർ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സഹകരണ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇ.കെ. ദിവാകരൻ, സി.എ. ശങ്കരൻ കുട്ടി, ഹംസ, സെക്രട്ടറി കെ. ശോഭ തുടങ്ങിയവർ പങ്കെടുത്തു.