തൃശൂർ: ബാങ്കിന്റെയും റിയൽ എസ്റ്റേറ്റ് മാഫിയയുടെയും സമ്മർദ്ദത്തിന് വഴങ്ങി പത്തുവർഷമായി വിച്ഛേദിച്ച വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒല്ലൂർ ഇലക്ട്രിക്കൽ സെക്‌ഷന് മുന്നിൽ ചിറയത്ത് തൃശൂർക്കാരൻ വീട്ടിൽ സിനിമോളും കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും 15ന് രാവിലെ 10 ന് കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. കുടുംബത്തിനെ കടബാദ്ധ്യത അടച്ചുതീർത്ത് കിടപ്പാടം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഒമ്പതിന് പുതുക്കാട് പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും കുഞ്ഞുമോൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1997ൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതുക്കാട് നിന്ന് പിതാവ് ചാക്കു വർഗീസ് 2,30,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ കേസായി. മുതലും പലിശയും അടക്കം 28 ലക്ഷത്തോളം രൂപ അടക്കാൻ തയ്യാറായെങ്കിലും ബാങ്ക് ഇതിന് തയ്യാറാകുന്നില്ല. രണ്ടരക്കോടി വില വരുന്ന തലോറിലെ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന 23 സെന്റ് സ്ഥലവും കിടപ്പാടവും തട്ടിയെടുക്കാനുള്ള ശ്രമമാണ് ബാങ്ക് നടത്തുന്നത്. അമ്മയും അന്ധയും ബുന്ദിമാന്ദ്യവുമുള്ള സഹോദരി സിനിമോളും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിക്കുന്നതെന്നും കുഞ്ഞുമോൾ പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ ടി.കെ വാസു, പി.ജെ മോൻസി, കെ. ശിവരാമൻ, പി.ജെ മാനുവൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..