പുതുക്കാട്: താലൂക്ക് ആശുപത്രി ശിശുസൗഹൃദ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി പുതുക്കാട് സർവീസ് സഹകരണ ബാങ്ക് കളിയുപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി.കെ. ലതിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയേങ്കര, പഞ്ചായത്ത് അംഗങ്ങളായ സതി സുധീർ, രാജു തളിയപറമ്പിൽ, സൂപ്രണ്ട് ഡോ. ബിനോജ് മാത്യു, ഡോ. സൻജീവ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, ജയിംസ് പറപ്പുള്ളി, പ്രിൻസ് ചെതലൻ, സേവ്യർ പൊന്തോക്കൻ, സെബി കൊടിയൻ, താര ചന്ദ്രൻ, ശ്രീദേവി പുരുഷോത്തമൻ, അജിത ശങ്കരനാരായണൻ, സെക്രട്ടറി എം.കെ. നാരായണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.