പട്ടിക്കാട്: മണ്ണുത്തി വടക്കഞ്ചേരി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കം വരെ മനുഷ്യച്ചങ്ങല തീർത്തു. യോഗത്തിന്റെ ഉദ്ഘാടനം പി.കെ ബിജു നിർവഹിച്ചു. കെ.എം.സി കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കരാറുകാർക്ക് കൃത്യമായി പണം നൽകണമെന്നും പി.കെ ബിജു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ രാമചന്ദ്രൻ, ഗ്രീഷ്മ അജയഘോഷ്, പി. ബി അനൂപ്, വി. സി സുജിത് എന്നിവർ സംസാരിച്ചു...