ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ആദ്യപ്രതി നൽകി കൊണ്ട് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പ്രകാശന കർമ്മം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ്, അസി. മാനേജർ കെ.ടി. ഹരിദാസ് എന്നിവർ സന്നിഹിതരായി.