തൃശൂർ: നെഹ്‌റു പാർക്ക് കൂടുതൽ മികവുറ്റതാക്കുന്നതിനും കാലാനുസൃതമായി നവീകരിക്കുന്നതിനുമുളള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. കോർപറേഷൻ അമൃത് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരിച്ച നെഹ്‌റു പാർക്കിന്റെ ഉദ്ഘാടനം നെഹ്‌റു പാർക്ക് കോമ്പൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വീപ്പ് അഡ്വ. കെ. രാജൻ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, മുൻ മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർമാരായ ബീന മുരളി, വർഗ്ഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ എം.എൽ റോസി, ജോൺ ഡാനിയേൽ, പി. സുകുമാരൻ, കെ. മഹേഷ്, കരോളി ജോഷ്വാ, കോർപറേഷൻ സെക്രട്ടറി എ.എസ്. അനൂജ തുടങ്ങിയവർ പങ്കെടുത്തു. ജോഗിംഗ് ട്രാക്ക്, ഓപ്പൺ ജിംനേഷ്യം, പുതിയ കളിയുപകരണങ്ങൾ എന്നിവ ആറ് ഏക്കറിലായി നവീകരിച്ച പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്...