തൃശൂർ : ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30 ന് പാറമേക്കാവ് വിദ്യാമന്ദിറിൽ പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും. കെ. വേണു മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് ആദരണ സഭയിൽ പെരുവനം കുട്ടൻ മാരാർ, ഡോ. എം. ലക്ഷ്മി കുമാരി, ഡോ. പി.വി. കൃഷ്ണൻ നായർ, മാടമ്പ് കുഞ്ഞുക്കുട്ടൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ടി.എസ്. കല്യാൺ രാമൻ, എം.കെ. രാമചന്ദ്രൻ, കലാമണ്ഡലം ഗോപി എന്നിവരെ എം.എ. കൃഷ്ണൻ ആദരിക്കും. ഡോ. പി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പൊതുസമ്മേളനം ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ശോഭാ സുരേന്ദ്രൻ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ പങ്കെടുക്കും. ഇന്നലെ നടന്ന സംസ്ഥാന നിർവാഹക സമിതി യോഗം കെ.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു...