ചെറുതുരുത്തി: സുഹൃത്തുക്കളും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് നൽകിയ അനുമോദനത്തിലലിഞ്ഞു ചേർന്ന് സംസ്ഥാന ഫോട്ടോ ഗ്രാഫി അവാർഡ് ജേതാവ് പ്രതീഷ് ഷൊർണൂർ. ചെറുതുരുത്തിയിലെയും ഷൊർണൂരിലെയും സുഹൃത്തുക്കളും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ചെറുതുരുത്തി കഥകളി സ്‌കൂളിലാണ് അനുമോദന സമ്മേളനവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചത്. കലാമണ്ഡലം ഭരണസമിതിയംഗം ഡോ: എൻ.ആർ. ഗ്രാമ പ്രകാശ് ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് വി. മുരളി മുഖ്യാതിഥിയായി. സംഘാടക സമിതി ഭാരവാഹികളായ കെ.പി. മണികണ്ഠൻ, കൃഷ്ണകുമാർ പൊതുവാൾ, കഥകളി സ്‌കൂൾ ഡയറക്ടർ ഗോപാലകൃഷ്ണൻ, കലാ: വകുപ്പ് മേധാവികളായ രവികുമാർ, മോഹന കൃഷ്ണൻ, അച്ചുതാനന്ദൻ,കലാ: അഭിജോഷ്, ക്ഷേത്ര കലാസാംസ്‌കാരിക സമിതി സെക്രട്ടി ടി. രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ്, മാദ്ധ്യമ പ്രവർത്തകരായ മണി ചെറുതുരുത്തി, സിജി ഗോവിന്ദ്, സുബിൻ ചെറുതുരുത്തി, രാധാകൃഷ്ണൻ മാന്നനൂർ, സുചിത്ര തുടങ്ങിയവർ സംസാരിച്ചു. പ്രവീഷ് ഷൊർണൂർ മറുപടി പ്രസംഗം നടത്തി. തുടർന്ന് സ്‌നേഹ വിരുന്നും നടന്നു.