അന്തിക്കാട് : അന്തിക്കാട് സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എം.എൽ.എയും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അന്തിക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുകേഷ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. വി.കെ. മോഹനൻ, അഡ്വ: കെ. ബി രണേന്ദ്രനാഥ്, ഇ. രമേശൻ, കെ. ബി രാജീവ്, ആന്റോ തൊറയൻ, ശ്യാം രാജ്, കിരൺ തോമസ് , രാനിഷ് നാട്ടിക തുടങ്ങിയവർ സംസാരിച്ചു.