ചാവക്കാട്: തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. തെക്കഞ്ചേരി പൊലിയേടത്ത് ബാലൻ മകൻ സുരേഷ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ തെങ്ങു കയറ്റത്തിനായി പോയതായിരുന്നു. തെങ്ങു കയറി താഴെ ഇറങ്ങിയ ഉടനെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പാഞ്ചാലി. മകൻ: സായൂജ്.