facebook-love

ചേലക്കര: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി ബാലനീതി നിയമ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. പഴയന്നൂർ കുമ്പളക്കോട് മല്ലപ്പറമ്പിൽ മനോജിന്റെ ഭാര്യ ഷീജയാണ് റിമാൻഡിലായത്. പത്തും ഏഴും വയസ് പ്രായമുള്ള മക്കളുടെ മാതാവായ ഇവർ കണ്ണൂർ സ്വദേശിയായ യുവാവിനെയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം പോയത്. പേര് വിസ്മയ എന്നാണെന്നും അവിവാഹിതയാണെന്നുമാണ് കാമുകനെ ധരിപ്പിച്ചത്. തന്റെ വിവാഹം വീട്ടുകാർ വേറേ ആളുമായി ഉറപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാമുകനോടൊപ്പം ഒരാഴ്ച മുമ്പ് നാടുവിട്ടത്. ഷീജയെ കാണാത്തതിനാൽ ഭർത്തൃവീട്ടുകാരുടെ പരാതിയെ തുടർന്ന് പഴയന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ കണ്ടെത്തിയത്.