തൃശൂർ: ട്രാൻസ്‌ജെൻഡർ വിജയരാജമല്ലികയുടെ കവിത കാലടി സംസ്‌കൃത സർവകലാശാലാ പാഠ്യപദ്ധതിയിൽ. 'ദൈവത്തിന്റെ മകൾ' എന്ന ആദ്യ കവിതാസമാഹാരത്തിലെ 'നീലാംബരി' എന്ന കവിതയാണ് എം.എ. കംപാരിറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്‌സ് രണ്ടാം സെമസ്റ്ററിൽ പഠനഭാഗമാക്കിയത്.
മനു കൃഷ്ണൻ എന്ന സ്വത്വത്തിൽ നിന്ന് വിജയരാജമല്ലിക എന്ന വ്യക്തിത്വത്തിലേക്കുള്ള പരിണാമത്തിലെ അനുഭവങ്ങളാണ് 'ദൈവത്തിന്റെ മകൾ' എന്ന കവിതാ സമാഹാരത്തിന്റെ ഉള്ളടക്കം. 50 കവിതകളാണ് ഇതിലുള്ളത്.
തൃശൂർ ലീഗൽ സർവീസ് സൊസൈറ്റിയിൽ പാരാ ലീഗൽ വൊളന്റിയറായ വിജയരാജമല്ലികയുടെ 'മരണാനന്തരം' എന്ന കവിത എം.ജി. സർവകലാശാലയുടെ എം.എ. ഇലക്ടീവ് മലയാളത്തിൽ പഠനത്തിനായി ഉൾപ്പെടുത്തിയിരുന്നു. വിജയരാജമല്ലികയുടെ 'ആൺനദി' എന്ന രണ്ടാമത്തെ കവിതാസമാഹാരം ഉടൻ പുറത്തിറങ്ങും.