തൃപ്രയാർ: സമസ്ത മേഖലയിലും വികസനം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച ഉന്നം വികസന ചർച്ചാമേള ഡോ. എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. വീടില്ലാത്ത അമ്പത് പേർക്ക് സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് വീട് വെച്ച് നൽകുമെന്ന് യൂസഫലി പറഞ്ഞു. നാട്ടിക ബീച്ചിൽ കുട്ടികൾക്കായി പാർക്കും നിർമ്മിച്ചു നൽകും. സംസ്കാരവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്നതിൽ നാട്ടിക എന്നും മുൻപന്തിയിലാണെന്നും യുസഫലി പറഞ്ഞു. തൃപ്രയാർ ടി.എസ് ജി എ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. പുതിയ എം.പി ക്കുള്ള ഉപഹാരമായി 101 പുസ്തകങ്ങൾ ടി.എൻ പ്രതാപൻ എം.പി ക്ക് എം.എ യൂസഫലി സമ്മാനിച്ചു. ഗീതാഗോപി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ എം.എസ്.സി പരീക്ഷയിൽ സെക്കൻഡ് നേടിയ സി.ജെ സീതക്ക് നാട്ടിക പഞ്ചായത്ത് ഉപഹാരം സമ്മാനിച്ചു. പഞ്ചായത്തംഗങ്ങളായ പി.എം സിദ്ധിക്ക്, ഇന്ദിരാ രാധാക്യഷ്ണൻ, സി.ജി അജിത്കുമാർ, എൻ.കെ ഉദയകുമാർ, ലളിത മോഹൻദാസ് ബ്ളോക്ക് പഞ്ചായത്തംഗം ഷൈൻ നാട്ടിക, ഗീത മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. അനിൽ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സി.എ വർഗ്ഗീസ് സ്വാഗതവും ബിന്ദു പ്രദീപ് നന്ദിയും പറഞ്ഞു.