കല്ലുർ: ആമ്പല്ലൂർവെള്ളാനിക്കോട് പിഡബ്ല്യുഡി റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ മന്ത്രിയെത്തി. നിർമ്മാണം നടക്കുന്ന മാവിൻ ചുവട് സെന്ററിലെ മരാമത്ത് പണികൾ നേരിട്ട് കാണാനാണ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എത്തിയത്. പത്തരക്കോടി ചെലവഴിച്ച് പത്ത് മീറ്റർ റോഡാക്കി വർദ്ധിപ്പിച്ചാണ് നിർമ്മാണം നടത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലെയും കാനകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് മെക്കാഡം ടാറിംഗ് നടത്തും. മന്ത്രിയോടൊപ്പം സി.പി.എം ഏരിയാ കമ്മിറ്റിയംഗം ജോസ് തെക്കേതല, കല്ലൂർ ലോക്കൽ സെക്രട്ടറി സലീഷ് എന്നിവരും ഉണ്ടായിരുന്നു.