abarananermana-
ജില്ലാ ആഭരണ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കൊടകര ഏരിയാ സമ്മേളനം പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്: കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ തുക വർദ്ധിപ്പിച്ച് കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് തൃശൂർ ജില്ലാ ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊടകര ഏരിയ സമ്മേളനം. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി.എൻ. മനോജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി. സുകുമാരൻ, ജില്ലാ വൈസ് പ്രഡിഡന്റ് ശ്യാമള വേണുഗോപാൽ,​ ഏരിയ സെക്രട്ടറി ടി.കെ. പദ്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. പദ്മനാഭൻ (പ്രസിഡന്റ്), സി.ആർ. സുരേഷ് (സെക്രട്ടറി), പി.എൻ. മനോജ് (ട്രഷറർ).