sptobit
മരിച്ച ജെയ്സൺ

ചാലക്കുടി: ഷോക്കേറ്റ് ചികിത്സയിലായിരുന്ന റെയിൽവേ ജീവനക്കാരൻ മരിച്ചു. നോർത്ത് ചാലക്കുടി കലവറപറമ്പിൽ ജോസഫ് പെരേരയുടെ മകൻ മാനുവൽ സണ്ണി പെരേരയാണ് (ജെയ്‌സൺ31) മരിച്ചത്. കൊച്ചി ഇരുമ്പനത്ത് റെയിൽവേ യാർഡിലെ വെൽഡിംഗിനിടെയാണ് ഷോക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുകുടുംബ ലത്തീൻ ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: ജിനീറ്റ.