കയ്പ്പമംഗലം: റോഡരികിൽ ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുപീടിക ബീച്ച് റോഡിന് വടക്ക് കുന്നത്തുപടി അബ്ദു മകൻ ഉമ്മറിനെയാണ് (60)മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.30 ന് പെരിഞ്ഞനം എസ്.എൻ സ്മാരക സ്‌കൂളിന് സമീപം റോഡിൽ ബൈക്ക് വെച്ച് തൊട്ടടുത്ത് മതിലിനടുത്ത് ചാരി ഇരിക്കുന്ന നിലയിലാണ് ഉമ്മറിന്റെ മൃതദേഹം കണ്ടത്. കയ്പ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ബൈക്ക് യാത്രയ്ക്കിടയിൽ നെഞ്ചുവേദനയെ തുടർന്നാവാം ബൈക്ക് നിറുത്തി മതിലിന്റെ അടുത്തേക്കെത്തിയതെന്ന് കരുതുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ബീവി. മക്കൾ: ഷെമീർ, ഷെറീന. മരുമക്കൾ: ഷഹനാസ്, അൻസു . കബറടക്കം നടത്തി...