ഇരിങ്ങാലക്കുട: ലിംഗസമത്വത്തിനായി ആദ്യം ശബ്ദമുയർത്തുകയും സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനും അവരുടെ വിദ്യാഭ്യാസത്തിനുമായുള്ള അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്ന് കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല. കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബാബു അദ്ധ്യക്ഷനായി. ടി.എസ് റെജികുമാർ, പി.എ. അജയഘോഷ്, ശാന്താഗോപാലൻ, കെ.എസ്. രാജു, ഐ.എ. ബാലൻ, ടി.ആർ. ഷേർളി, സുനിത സജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബ്രൻ കൂട്ടാല റിപ്പോർട്ട് അതരിപ്പിച്ചു. പി എ. രവി സ്വാഗതവും. പി.എ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു...