തൃപ്രയാർ: നാട്ടിക ഫർക്കാ സഹകരണ റൂറൽ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ. ഡി.എഫ് ഉജ്ജ്വല വിജയം നേടി. എൽ.ഡി.എഫും ബി.ജെ.പിയുമായിട്ടായിരുന്നു മത്സരം. എതിരില്ലാതെ എൽ.ഡി.എഫിലെ രണ്ട് സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള പത്ത് സ്ഥാനാർത്ഥികളാണ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ആകെയുള്ള 23,996 വോട്ടർമാരുള്ളതിൽ 7,089 വോട്ടാണ് പോൾ ചെയ്തത്.

ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ജനറൽ വിഭാഗത്തിൽ വി.പി ആനന്ദൻ, പി.കെ ഇബ്രാഹിം, പി.വി മോഹനൻ, എ.പി ജയൻ, ടി.വി ചന്ദ്രൻ, സത്യൻ വല്ലത്ത്, ഐ.കെ വിഷ്ണുദാസ്, നിക്ഷേപക വിഭാഗത്തിൽ സുഭാഷ് എ.ജി, വനിതാവിഭാഗം ബിന്ദു രാജൻ, അനിത നന്ദനൻ, രതി സുനിൽ, പട്ടികജാതി വിഭാഗം രാജു ടി.കെ എന്നിവരാണ് വിജയിച്ച സ്ഥാനാർത്ഥികൾ. തിര‌ഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സി.പി.എം നാട്ടിക എരിയ സെക്രട്ടറി പി.എം അഹമ്മദ് ഹാരമണിയിച്ച് സ്വീകരിച്ചു. പ്രകടനവും ഉണ്ടായി...