തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ഒരുമാസം നീണ്ട സുഖചികിത്സ 17 ന് ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം വൈകിട്ട് 3 ന് വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.ബി. മോഹനൻ നിർവഹിക്കും. സുഖചികിത്സയ്ക്കുള്ള ആനകളെ തേച്ച് കുളിപ്പിച്ച് ഒരുക്കി വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ എത്തിച്ച് മരുന്നുകളുടെ ചേരുവകളോടെയുള്ള ചോറുരുള നൽകിയാണ് സുഖചികിത്സയ്ക്ക് തുടക്കം കുറിക്കുന്നത്. ച്യവനപ്രാശം, അരി, അഷ്ടചൂർണ്ണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധ സിറപ്പുകളും ഗുളികകളുമാണ് സുഖചികിത്സയ്ക്കായി ദേവസ്വത്തിലെ ആനകൾക്ക് നൽകുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് ഇപ്പോൾ 9 ആനകളാണ് ഉള്ളത്...