ചാലക്കുടി: നഗരസഭയിലെ എൽ.ഡി.എഫ് ഭരണത്തിൽ നടക്കുന്ന വികസന മുരിടിപ്പിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി മാർച്ചും ധർണ്ണയും സഘടിപ്പിച്ചു. നഗരസഭാ കവാടത്തിൽ നടന്ന ധർണ്ണ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്ജ്, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മേരി നളൻ, ഒ.എസ്. ചന്ദ്രൻ, ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ ചാലക്കുടി, ജോണി പുല്ലൻ, റിജു കോച്ചേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.