s-n-d-p
ചന്ദനക്കുന്ന് എസ് .എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം ചാലക്കുടി യൂണിയൻ പ്രസിഡന്റ് കെ.വി.ദിനേഷ് ബാബു ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി: ചന്ദനക്കുന്ന് എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം ചാലക്കുടി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.ജി. ജനാർദ്ദനൻ സ്മാരക സമിതി അവാർഡ് ലഭിച്ച യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് എം.ആർ. തിലകൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, നേതാക്കളായ എം.കെ. സുനിൽ, അനിൽ തോട്ടവീഥി, ശാഖാ സെക്രട്ടറി കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷൈനി ബൈജു സ്വാഗതവും ശശികല സുരേഷ് നന്ദിയും പറഞ്ഞു.