പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായി ശോഭന മുരളിയെ ഏകണ്ഠമായി തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനം വനിതാ സംവരണമായതിനാലാണ് വോട്ടെടുപ്പിന്റെ ആവശ്യം ഇല്ലാതെ വന്നത്. എൽ ഡി.എഫ് ധാരണപ്രകാരം ഐ.എൻ.എൽ പ്രതിനിധിയായ സജ സാദത്ത് ചെയർമാൻ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എം പ്രതിനിധിയായ ശോഭന മുരളി പന്ത്രണ്ടാം വാർഡ് അംഗമാണ്. മുല്ലശ്ശേരി സബ് രജിസ്ട്രാർ കെ.സി. മനോജ് വരണാധികാരിയായി. പ്രസിഡന്റ് പി.കെ. പത്മിനി, വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. വേലുക്കുട്ടി, മുൻ പ്രസിഡന്റ് രതി എം. ശങ്കർ, അപ്പു ചീരോത്ത്, സജ സാദത്ത്, അഷറഫ് തങ്ങൾ, സെക്രട്ടറി പി. സുജാത എന്നിവർ അനുമോദന യോഗത്തിൽ സംസാരിച്ചു.