ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ വാദ്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം(11,111) ചെണ്ടവിദ്വാൻ കലാനിലയം ഹരിക്കും കല്ലൂർ ശങ്കരൻ സ്മാരക പുരസ്‌കാരം(5001) തിമില കലാകാരൻ കടവല്ലൂർ കുഞ്ഞനും നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പാനയോഗത്തിന്റെ 14-ാം വാർഷികവും ഗോപി വെളിച്ചപ്പാടിന്റെ ചരമദിനവുമായ ആഗസ്ത് ഏഴിന് ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഭാരവാഹികളായ ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശശി വാറണാട്ട്, എടവന ഉണ്ണിക്കൃഷ്ണൻ, ഷൺമുഖൻ തെച്ചിയിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.