പുതുക്കാട് : ക്രഷറില്‍ വടം പൊട്ടി പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി അമീൻ മഷിദുളാണ് (26) മരിച്ചത്. ബംഗാൾ സ്വദേശി, ഹമീം മുള്ളയ്ക്കാണ് (24) പരിക്ക്. വളഞ്ഞൂപ്പാടത്ത് പൈനാടത്ത് ക്രഷർ നവീകരണ പ്രവൃത്തി നടത്തുന്നതിനിടെ ക്രെയിനിന്റെ വടം പൊട്ടി ബക്കറ്റ് താഴെ വീണായിരുന്നു അപകടം. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അമീൻ മഷിദുളിനെ രക്ഷിക്കാനായില്ല. പ്രവർത്തനാനുമതി പുതുക്കി നൽകാതിരുന്നതിനാൽ പൂട്ടിക്കിടന്ന ക്രഷർ മറ്റൊരു കമ്പനിക്കാർ വാങ്ങി നവീകരണ പ്രവൃത്തിൾ നടത്തിവരികയാണ്. നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് അധികൃതർ നവീകരണത്തിന് അനുമതി നൽകിയതെന്ന ആരോപണം നിലനിൽക്കേയായിരുന്നു അപകടം. കൊരട്ടിയിലെ കരാർ കമ്പനിയാണ് തിരക്കിട്ട് നവീകരണ പ്രവൃത്തി നടത്തുന്നത്..