ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ഭക്തൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞുവീണു. ഉടൻ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും, മരണം സംഭവിച്ചു. തലശ്ശേരി എരിഞ്ഞോളിയിൽ ശ്രീസായ് വിഹാറിലെ മനോഹരനാണ് (70) മരണപ്പെട്ടത്.
മകളുടെ കുഞ്ഞിന്റെ ചോറൂൺ വഴിപാട് നടത്താനാണ് ഞായറാഴ്ച്ച വൈകീട്ടോടെ ആറംഗ കുടുംബം ഗുരുവായൂരിലെത്തിയത്. ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂൺ വഴിപാടും, ക്ഷേത്രദർശനവും കഴിഞ്ഞ് ചന്ദനം കൊടുക്കുന്ന സ്ഥലത്തുവെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. വീഴ്ച്ചയിൽ തലയ്ക്ക് നിസാര പരിക്കേറ്റിരുന്നു. ഗുരുവായൂർ ടെമ്പിൾ എസ്.ഐ: എം.പി. വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഹൈമ. മക്കൾ: മിലിൻ (വ്യവസായി, ഗോവ), മോനിഷ. മരുമക്കൾ: ദീപ, രാഗിൽ (വ്യവസായം, തലശ്ശേരി)..