house
താന്ന്യം മാക്കോറ്റിത്തറ ചന്ദ്രപുരയ്ക്കൽ അർജുനന്റെ വീടിന്റെ താക്കോൽ കൈമാറ്റം പെരിങ്ങോട്ടുകര അസോസിയേഷൻ രക്ഷാധികാരി രാമരാജൻ മേനോത്തുപറമ്പിൽ നിർവഹിക്കുന്നു.

താന്ന്യം: പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷൻ പണിതുനൽകിയ നാലാമത്തെ വീടിന്റെ ഗൃഹപ്രവേശം നടന്നു. പ്രളയത്തിൽ തകർന്ന ആറ് വീടുകൾ അസോസിയേഷൻ നിർമ്മിച്ച് വീട്ടുപകരണങ്ങളടക്കമാണ് കൈമാറുന്നത്. താന്ന്യം മാക്കോറ്റിത്തറ ചന്ദ്രപുരയ്ക്കൽ അർജുനന്റെ വീടിന്റെ താക്കോൽ കൈമാറ്റം അസോസിയേഷൻ രക്ഷാധികാരി രാമരാജൻ മേനോത്തുപറമ്പിൽ നിർവഹിച്ചു. പ്രസിഡന്റ് റഷീദ് പുതുശ്ശേരി അദ്ധ്യക്ഷനായി. ഗീത ഗോപി എം.എൽ.എ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, സുഗുണൻ കൊട്ടേക്കാട്ട്, അബ്ദുൽ റഹ്മാൻ പതിപറമ്പത്ത്, നൗഫൽ പൂവ്വാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പെരിങ്ങോട്ടുകര അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ കീഴിൽ കഴിഞ്ഞ 12 വർഷമായി മാരക രോഗത്തിന് അടിമപ്പെട്ടവർക്ക് സഹായങ്ങളും സൗജന്യ മെഡിക്കൽ ക്യാമ്പുകളും വൃക്കരോഗികൾക്കായി സൗജന്യ ഡയാലിസിസ് സെന്ററും പ്രവർത്തിച്ചുവരുന്നുണ്ട്.