വാടാനപ്പിള്ളി : തരിശ് രഹിത ജില്ലാ പദ്ധതി പ്രകാരം തരിശ് നിലങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം കർഷകനായ കുമാരന്റെ കൃഷിയിടത്തിൽ ഗീത ഗോപി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പി.ഐ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്ൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ രാമകൃഷ്ണൻ, ഇ.പി.കെ സുഭാഷിതൻ, വാർഡ് മെമ്പർമാരായ രമേശ്, ഷിഹാഹ് അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, കൃഷി ഓഫീസർ ഗ്രേസി കൃഷി അസിസ്റ്റന്റ് ഹസീബ് തുടങ്ങിയവർ പങ്കെടുത്തു..