theft

കൊടുങ്ങല്ലൂർ : പഴയ സാധനങ്ങൾ ശേഖരിക്കുന്ന തൊഴിലിന്റെ മറവിൽ ടി.കെ.എസ് പുരത്ത് ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷ്ടിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ഗുജറാത്തിലെ മർഗാവ് സ്വദേശി സപുൻപതി ദോഷിനെയാണ് (25) കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. ടി.കെ.എസ് പുരത്തെ തൈപ്പുരയ്ക്കൽ അരവിന്ദന്റെ വീട് കുത്തിത്തുറന്ന ഇയാൾ നിലവിളക്കുകൾ, ഓട്ടുപാത്രങ്ങൾ എന്നിവയാണിയാൾ കവർന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മോഷണവിവരം അറിഞ്ഞത്. മേഖലയിൽ സമീപ നാളുകളിലുണ്ടായ മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമായാണ് ഇയാൾ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.