തൃശൂർ: നിയമ സേവന അതോറിറ്റി നടത്തിയ നാഷണൽ ലോക് അദാലത്തിൽ 1461 കേസുകൾ പരിഹരിച്ചു. വാഹനാപകടക്കേസുകൾ, ബാങ്ക് കേസുകൾ, മൊബൈൽ കമ്പനികളുടെ കേസുകൾ, കോടതികളിൽ നിലവിലുള്ള സിവിൽ കേസുകൾ, ഗുരുതരമല്ലാത്ത ക്രിമിനിൽ കേസുകൾ എന്നിവ അദാലത്തിൽ പരിഗണിച്ചു. ആറ് താലൂക്കുകളിലായി 30 ബൂത്തുകളിൽ 10,396 പരാതികൾ പരിഗണിച്ചു.
വാഹനാപകട കേസുകളിൽ മാത്രം 1,616 എണ്ണം പരിഗണിച്ചതിൽ 811 എണ്ണം ഒത്തു തീർപ്പായി. വാഹനാപകട കേസുകളിൽ മാത്രം 15.69 കോടി രൂപ അനുവദിച്ചു. ബാങ്കുകളുടെ പരാതികളിൽ 258 എണ്ണം തീർപ്പാക്കി. ഭൂമി രജിസ്‌ട്രേഷൻ വില സംബന്ധിച്ച പരാതികളിൽ 60 എണ്ണം തീർപ്പാക്കി. അദാലത്തിൽ ആകെ 20.95 കോടി രൂപ അവാർഡിനായി വിധിച്ചു.