തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്ന് തുടക്കം കുറിച്ചു. പാഠശാല രക്ഷാധികാരി ഐ. വിജയൻ മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം അസി. കമ്മിഷണർ എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പാഠശാല പ്രസിഡന്റ് പി. മണികണ്ഠൻ, ദേവസ്വം മാനേജർ കെ. ജയകുമാർ, ക്ഷേത്രവികസന സമിതി പ്രസിഡന്റ് പി.ജി. നായർ, ഉപദേശക സമിതി പ്രസിഡന്റ് സുമന എന്നിവർ സംസാരിച്ചു.