guru-pooja
ചക്കരപ്പാടം ശ്രീ സരസ്വതിവിദ്യാനികേതനിൽ ഗുരുപൂർണിമയോടനുബന്ധിച്ച് നടന്ന ഗുരുപൂജ

കയ്പ്പമംഗലം: ചക്കരപ്പാടം ശ്രീ സരസ്വതി വിദ്യാനികേതനിൽ ഗുരുപൂർണിമയോടനുബന്ധിച്ച് ഗുരുപൂജ നടന്നു. വിദ്യാലയസമിതി പ്രസിഡന്റ് കെ.എസ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് സുനിൽകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. പനങ്ങാട് ഹൈസ്‌കൂളിൽ നിന്ന് റിട്ടയർ ചെയ്ത ഭാഗ്യം ടീച്ചറെയും പുന്നക്കബസാറിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ സിന്ധു ടീച്ചറെയും പാദപൂജ ചെയ്ത് കുട്ടികൾ ആദരിച്ചു, വിദ്യാലയസമിതി രക്ഷാധികാരികളായ ഇ.ആർ കാർത്തികേയൻ മാസ്റ്റർ, ഇ.വി. ബേബി , സെക്രട്ടറി വി.ആർ. ജയപ്രകാശ്, ട്രഷറർ പി.കെ. മുരളി , സമിതി അംഗം എ.കെ. ആനന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.