പട്ടിക്കാട്: ദേശീയപാത കല്ലിടുക്കിൽ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. തെക്കുംപാടം സ്വദേശി എം.എസ്.മാത്യു (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. വീട്ടിൽനിന്ന് പട്ടിക്കാട്ടിലേക്ക് പോയിരുന്ന മാത്യു, റോഡ് മുറിച്ച്കടക്കുന്നതിനിടെ പാലക്കാടേക്ക് പോയിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മാത്യുവിനെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മാസത്തിനുള്ളിൽ ഇതേസ്ഥലത്ത് നാല് പേരാണ് അപകടത്തിൽ മരിച്ചത്. അപകടമേഖലയായ ഇവിടെ സിഗ്‌നലോ ബോർഡുകളോ സ്ഥാപിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.