തൃശൂർ: അന്യരെ വേദനിപ്പിക്കാത്ത കാര്യങ്ങളാണ് കലാകാരൻ ചെയ്യേണ്ടതെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 'ലയം' ചിത്ര-ശില്പകലാ ക്യാമ്പിൻ്റെ ഉദ്ഘാടന ച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.സി.എസ്. പണിക്കർ സ്മൃതി മണ്ഡപത്തിൽ നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, കഥാകൃത്ത് അശോകൻ ചെരുവിൽ, അക്കാഡമി അംഗം സോം ജി എന്നിവർ പ്രസംഗിച്ചു. 23 വരെ ചിത്രകലാ ക്യാമ്പും ആഗസ്റ്റ് 5 വരെ ശില്പക്യാമ്പും നടക്കും. കോൺക്രീറ്റ് വിഭാഗത്തിൽ കെ.വി. അബ്ദുൾ കരീം, എ.അജേഷ് കുമാർ , അജി എസ്. ധരൻ, വി.കെ. ഗണേഷൻ, പി.എസ്. ശ്രീരാഗ് ഗ്രാനൈറ്റ് വിഭാഗത്തിൽ പ്രവീൺ പുണിഞ്ചിത്തായ, രാജൻ അരിയല്ലൂർ, ഐ.പി രഞ്ജിത് , പി.സി. ഷനോജ് , വി.കെ സൂര്യനാഥ് പെയിന്റിംഗ് വിഭാഗത്തിൽ എൻ.പി. അക്ഷയ് , കെ.സി. ബിജിമോൾ , കാഞ്ഞിരംകുളം വിൻസന്റ്, മധു വേണുഗോപാൽ, പ്രസീദ ബിജു, പ്രീതി വിനോദ് ചെല്ലപ്പൻ, രേവതി അലക്‌സ്, സന്തോഷ് മിത്ര, ഷാജി അപ്പുക്കുട്ടൻ, ശ്രീകാന്ത് നെട്ടൂർ, അംഗപരിമിത വിഭാഗത്തിൽ ഗണേഷ് കുഞ്ഞിമംഗലം, പി. ജെസ്ഫർ , സി.എച്ച്. മരിയാത്ത് , ഒ.ജെ. ദിലീപ്, പ്രവീഷ് ചന്ദ്ര, വി. റാം മോഹൻ, എം.വി. രവീന്ദ്രൻ , വി. സജയ്കുമാർ , കെ. വിനീത്, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കൽകി സുബ്രഹ്മണ്യൻ, ശ്രീകുട്ടി നമിത, മിഗ, ശ്രീലച്ചു, തൃപ്തി ഷെട്ടി എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.