​മാള:​ വടമ​ ​എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബ യോഗത്തിന്റെ വാർഷികം ​കലേഷ് മാണി​യംപറമ്പിലിന്റെ വസതിയിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ​പി.കെ.​ സാബു ​ഉദ്‌ഘാടനം ചെയ്തു. കൺവീനർ ഷേർളി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.​ സി.ജി.​ പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.ബി രാജേഷ്, പ്രദീപ്‌ തറമേൽ, യൂണിയൻ വനിതാ സംഘം ​പ്രസിഡന്റ്​ ഇന്ദിരാ സുബ്രഹ്മണ്യൻ, ശാഖാ പ്രസിഡ​ന്റ്​ രവി ചെമ്പിപ്പറമ്പിൽ, സെക്രട്ടറി അഖിൽ​,​ ദർശന​,​ സാലി ലിനേഷ് എന്നിവർ സംസാരിച്ചു.​​..