തൃപ്രയാർ: വലപ്പാട് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അമൃതം കർക്കടകം ഭക്ഷ്യമേള വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ മല്ലിക ദേവൻ അദ്ധ്യക്ഷത വഹിച്ചു. ഷർമിള ജിനേഷ്, സുനിത മണികണ്ഠൻ, സുമിത സുധി കുമാർ, സരസ്വതി ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഔഷധക്കത്തി തയ്യാറാക്കുന്നത്. വാർഡംഗം കണ്ണൻ പള്ളിത്തറ, സുനിത ബാബു, കൺവീനർമാരായ ഷൈലജ ജയലാൽ, ഗിരിജ പ്രജ്ഞൻ, മെമ്പർമാരായ പ്രേമ സന്തോഷ്, ഷിമ അനിൽ ,ഷീജ ലോഹിതാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു..