golaka-samarpanam
കയ്പ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ആരംഭം കുറിച്ച് മാതൃസമിതി ഗണപതിക്ക് ഗോളകവും ശാസ്താവിന് തട്ടു വിളക്കുകളും സമർപ്പിക്കുന്നു.

കയ്പ്പമംഗലം : കയ്പ്പമംഗലം സുബ്രഹ്മണ്യ സേവാ സംഘം ദേവമംഗലം ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം. രാവിലെ ക്ഷേത്രം മേൽശാന്തി അഖിലേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മഹാഗണപതിഹോമത്തിന് ശേഷം ക്ഷേത്രം മാതൃസമിതി ഗണപതിക്ക് ഗോളകവും, ശാസ്താവിന് തട്ടു വിളക്കുകളും സമർപ്പിച്ചു. 20 ന് വൈകീട്ട് നാലിന് ഡോ.എ.എസ്. മൃദുൽ പ്രഭാഷണം നടത്തും. 27 ന് രാവിലെ മൃത്യൂഞ്ജയ ഹവനം, വൈകീട്ട് ആറിന് ഉണ്ണികൃഷ്ണൻ പുത്തൂരിന്റെ പ്രഭാഷണം, ആഗസ്റ്റ് 1 ന് രാവിലെ ആറിന് അമാവാസി ബലിതർപ്പണം, തിലഹോമം, ആഗസ്റ്റ് 3 ന് രാവിലെ നവഗ്രഹപൂജ, നവഗ്രഹ ശാന്തി ഹവനം , ആഗസ്റ്റ് 6 ന് ഷഷ്ഠിദിനാചരണം , സുബ്രഹ്മണ്യ സ്വാമിക്ക് കലശാഭിഷേകവും, വിശേഷാൽ പൂജയും, ആഗസ്റ്റ് 10 ന് രാവിലെ രാമായണ ക്വിസ് മത്സരം, വൈകീട്ട് 6 ന് ദാസ് മുളങ്ങിൽ നടത്തുന്ന പ്രഭാഷണം, ആഗസ്റ്റ് 16 ന് രാവിലെ സമൂഹ ഗണപതിഹവനം, രാമായണമാസാചരണം സമാപനം,​ എല്ലാ വെള്ളിയാഴ്ചകളിലും ഭഗവതി സേവ എന്നിവ നടക്കും.