കയ്പ്പമംഗലം: ജില്ലയിലെ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് രണ്ടാം വട്ടവും കയ്പ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലെ വിജി ടീച്ചർക്ക്. വിദ്യാലയത്തിൽ കുട്ടികൾക്കായി നടത്തിയ കരിയർ കൗൺസിലിംഗ്- മോട്ടിവേഷണൽ ക്ലാസുകൾ, വിദ്യാർത്ഥികളെ വിവിധ തൊഴിൽ മേഖലകളിലേക്ക് തിരിച്ച് വിടൽ, വായനശാല സജ്ജീകരിക്കൽ എന്നീ പ്രവർത്തന മികവുകൾ പരിഗണിച്ചാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ കെമിസ്ട്രി അദ്ധ്യാപികയായ വിജിയെ തെരഞ്ഞെടുത്തത്.