ചാവക്കാട്: തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന് തുടക്കം. രാവിലെ അഖണ്ഡ നാമ ജപത്തോടെയായിരുന്നു തുടക്കം. കർക്കടക രാമായണ മാസാചരണത്തോട് അനുബന്ധിച്ച് കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി തൃകാല പൂജ, കർക്കടക പൂജ, കർക്കടക വാവിനോട് അനുബന്ധിച്ചുള്ള തിലഹോമം എന്നീ വിശേഷാൽ വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.എം. തനിഷ്, സെക്രട്ടറി എം.എ. ജനാർദ്ദനൻ, ട്രഷറർ എം.കെ. ഷാജി, വൈസ് പ്രസിഡന്റ് പി.ഡി. ജയരാജൻ, ജോയിന്റ് സെക്രട്ടറി വി.ജി. വിജിത്ത് എന്നിവർ നേതൃത്വം നൽകി. ദീപാരാധനയ്ക്ക് ശേഷം ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരുന്നു.