കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മുതൽ ചെന്ത്രാപ്പിന്നി എടത്തിരുത്തി വരെയുള്ള റേഷൻ കടകളിലേക്ക് ഒരാഴ്ച മുമ്പ് വിതരണത്തിനെത്തിച്ച റേഷനരി , ഗോതമ്പ്, ആട്ട തുടങ്ങിയവയിൽ വലിയ തോതിൽ പൂപ്പലും കീടങ്ങളും കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണം വേണമെന്ന് അപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എം.ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, ശ്രീകുമാർ ശർമ്മ, അഡ്വ. അബ്ദുൾ ഖാദർ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് എന്നിവർ സംസാരിച്ചു...