ചെറുതുരുത്തി: കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ 2018ലെ ഉസ്താദ് ബിസ്മില്ലാഖാൻ പുരസ്‌കാരത്തിന് കലാമണ്ഡലം വൈശാഖൻ അർഹനായി. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കേരള കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അദ്ധ്യാപകനാണ്. കലാമണ്ഡലം മുൻ പ്രിൻസിപ്പൽ രാജശേഖരന്റെയും കലാമണ്ഡലം ശൈലജയുടെയും മകനാണ്.