കൊടുങ്ങല്ലൂർ: എറിയാട് യു ബസാറിൽ നിർദ്ധന കുടുംബത്തിന്റെ വീട് തകർന്നു. യു ബസാർ-അത്താണി റോഡിൽ ആവത്തുശ്ശേരി സതീശന്റെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂര പൂർണ്ണമായും നിലം പതിച്ചു. സംഭവ സമയത്ത് വീട്ടുകാർ പുറത്തായിരുന്നു.