തൃപ്രയാർ: നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേത്യത്വത്തിൽ 165-മത് ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യമത്സരം, പൂക്കളമത്സരം, വാഹനഘോഷയാത്ര, സാംസ്കാരിക ഘോഷയാത്ര, അവാർഡ്ദാനം എന്നിവ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പ്രസിഡന്റ് എ.വി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി രഘുനന്ദനൻ (സെക്രട്ടറി), സി.ആർ ശശിധരൻ (ട്രഷറർ), സി.പി രാമകൃഷ്ണൻ മാസ്റ്റർ (സാഹിത്യമത്സരം ജന കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.