കൊടുങ്ങല്ലൂർ: ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺഗ്രസിന്റെ സഹകരണ ജനാധിപത്യ മുന്നണിക്ക് നേതൃത്വം കൊടുത്ത ഐ.കെ. ഗോവിന്ദൻ വീണ്ടും ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസർ സിനിലയും യുണിറ്റ് ഇൻസ്പക്ടർ സിജിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കെ.കെ.പി ദാസൻ നിർദ്ദേശിക്കുകയും എം.എം. മൈക്കിൾ പിന്താങ്ങുകയും ചെയ്തു. അഡ്വ. വി.എം മൊഹീയുദ്ദീൻ, എ. ശശികുമാർ, പി.പി. സ്റ്റാൻലി, എൻ.കെ. സോമൻ, മിനി സഹദേവൻ, സതി പ്രതാപൻ, സോണി തുടങ്ങിയ ഡയറക്ടർ ബോർഡംഗങ്ങൾ ഹാജരായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് എന്നിവർ ഐ.കെ. ഗോവിന്ദനെയും ബോർഡംഗങ്ങളെയും അഭിനന്ദിച്ചു